തിരുവല്ല : എസ്.എൻ.ഡി.പി.യോഗം കിഴക്കൻ മുത്തൂർ 4343 -ാം ശാഖയിൽ ഗുരുദേവ ജയന്തി ഭക്തിനിർഭരമായി ആഘോഷിച്ചു. രാവിലെ മുതൽ ദിലീപ് വാസവൻ ശാന്തി സുജിത്ത് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ചതയദിന പ്രാർത്ഥനയിലും വിളക്ക് പൂജയിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ചതയ തിരുനാൾ സദ്യയും മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചതയദിന വിളംബര മെഗാ തിരുവാതിരയിൽ പങ്കെടുത്ത വനിതാസംഘം പ്രവർത്തകരെ ആദരിച്ചു. ശാഖാ പ്രസിഡന്റ് എ.കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി മഹേഷ് എം.പാണ്ടിശേരിൽ, ശാഖാ വൈസ് പ്രസിഡന്റ് രഘു എം.കെ, യൂണിയൻ കമ്മിറ്റിയംഗം എ.കെ.സുകുമാരൻ, മുൻ ശാഖാ പ്രസിഡന്റ് പി.എസ് ലാലൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.കെ.മോഹനൻ, മനോജ് കുമാർ, ശശി എ.കെ, എം.എൻ.തങ്കപ്പൻ, ഗീതാശശി, പത്മിനി മോഹനൻ, വനിതാസംഘം ഭാരവാഹികളായ സുബി ശശികുമാർ, നിശാ ശരത്ത്, പുഷ്പ രഘു, കുടുംബയൂണിറ്റ് ഭാരവാഹികളായ ഓമനക്കുട്ടൻ പള്ളിക്കുളങ്ങര, ഐഷാ പ്രസന്നൻ, എന്നിവർ സംസാരിച്ചു.