ageing-club
തിരുവല്ല ബിലീവേഴ്സ് സീനിയർ ആക്റ്റീവ് എയ്ജിംഗ് ക്ലബ്ബിന്റെ ഉദ്‌ഘാടനം ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത് നിർവ്വഹിക്കുന്നു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ജെറിയാട്രിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ ആക്റ്റീവ് എയ്ജിംഗ് ക്ലബ് ആരംഭിച്ചു. വാർദ്ധക്യത്തെ സന്തോഷത്തോടെയും സജീവമായും ആത്മവിശ്വാസത്തോടെയും നേരിടാൻ മുതിർന്നവരെ കരുത്തരാക്കുക എന്നതാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം. ക്ലബിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന, വ്യായാമപരിശീലനം, വിനോദപരിപാടികൾ, ഓർമ്മ ശക്തിപ്പെടുത്തുന്ന ഗെയിമുകൾ, സാമൂഹിക-സാംസ്കാരിക സംഗമങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക ഇടപെടൽ, മാനസികാരോഗ്യ വളർച്ച എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച ക്ലബിന്റെ ഉദ്‌ഘാടനം ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത് നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.ഏബൽ കെ.സാമുവൽ, ജെറിയാട്രിക്സ് വിഭാഗം മേധാവി ഡോ.ലിഡിയാ ജേക്കബ്, കൺസൾട്ടന്റ് ഡോ.അലീഷാ എസ്.തോമസ്, ഫാ.തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. ക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം നടന്ന ഓണാഘോഷത്തിൽ രോഗികളും മുതിർന്ന പൗരന്മാരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.