തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷവും കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ചെലവഴിച്ചു നിർമ്മിച്ച വാട്ടർ എ.ടി.എമ്മും വഞ്ചിയൂർ കോടതി സബ് ജഡ്‌ജ് ആശാദേവി വി.എസ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കുമാർ പി, ജി. ഉല്ലാസ് എന്നിവർ വിശിഷ്ടാതിഥികളായി. ശ്രീരഞ്ജിനി ഗോപി, വിനോദ് കെ.ആർ, ശ്രീകുമാരി രാധാകൃഷ്ണൻ, റെയ്ച്ചൽ വി.മാത്യു, ലിൻസി മോൻസി, അച്ചു സി.എൻ, സിന്ധു വി.എസ്, പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, അനിത സജി, രാജശ്രീ കെ.ആർ ,തോമസ് എം.വി, സെക്രട്ടറി സാം കെ.സലാം,രാജീവ് എം.കൃഷ്ണൻ, ശാന്തമ്മ ശശി എന്നിവർ പ്രസംഗിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് 4.98ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടർ എ.ടി.എം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ സ്ഥാപിച്ചത്. ഒരുരൂപയ്ക്ക് ഒരു ലിറ്റർ തണുത്ത വെള്ളവും 5രൂപയ്ക്ക് അഞ്ച് ലിറ്റർ കുടിവെള്ളവും ലഭിക്കുന്ന തരത്തിലാണ് വാട്ടർ എ.റ്റി.എം ഒരുക്കിയിട്ടുള്ളത്.