66
കീഴ് വന്മഴി പള്ളിയോടത്തില്‍ ഗോശാലകൃഷ്ണൻ്റെ തിടമ്പേറ്റി അടിച്ചിക്കാവ് ക്ഷേത്ര കടവില്‍ സ്വീകരണം ഏറ്റുവാങ്ങി

ചെങ്ങന്നൂർ: 61-ാമത് തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ ജലോത്സവം വർണശബളമായ ജലഘോഷയാത്രയോടെ സമാപിച്ചു. ജലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ വത്സലാ മോഹൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.വിമൽ കുമാർ അദ്ധ്യക്ഷനായി.ഉച്ചയ്ക്ക് രണ്ടിന് ക്ഷേത്രത്തിൽ നിന്നും കരകം, താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്ത് ഗോശാലകൃഷ്ണന്റെ തിടമ്പും വഹിച്ചുള്ള ഘോഷയാത്ര ആഘോഷപൂർവ്വം മുറിയായിക്കര നെട്ടായത്തിലെത്തി. തുടർന്ന് നറുക്കിട്ടെടുത്ത കീഴ് വന്മഴി പള്ളിയോടത്തിൽ ഗോശാലകൃഷ്ണന്റെ തിടമ്പേറ്റി അടിച്ചിക്കാവ് ക്ഷേത്ര കടവിൽ സ്വീകരണം ഏറ്റുവാങ്ങി തിരികെ എത്തിയശേഷമാണ് ജലഘോഷയാത്ര ആരംഭിച്ചത്. കൺവീനർ മുരളീധരൻ പിള്ള മഴുക്കീർ, ട്രഷറാർ മുരളിധരൻ ഹരിശ്രീ,ഹരികുമാർ, ശശികുമാർ, കലാ രമേഷ്,ഷൈലജ രഘുനാഥ് ,കെ. ഗോപകുമാർ ,ഉമാസുതൻ, തങ്കക്കുട്ടൻ, ജയരാമൻ എന്നിവർ പ്രസംഗിച്ചു.