sc
ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൻസ് അസോസിയേഷൻ കേരള യുടെ ആസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപനം അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ റിട്ട ഐപിഎസ് നടത്തുന്നു

ചെങ്ങന്നൂർ : ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൻസ് അസോസിയേഷൻ കേരള (ഫോസ്കാക്ക് ) യുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങി. ചെങ്ങന്നൂർ നഗരസഭയിൽ പുത്തൻകാവിൽ വാങ്ങിയ ഭൂമിയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നായർ ശിലാസ്ഥാപനം നടത്തി. ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ ശോഭ വർഗീസ്, കൗൺസിലർ ഓമന വർഗീസ്, സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് അരവിന്ദാക്ഷൻ നായർ , സെക്രട്ടറി ജനറൽ ലതാംഗൻ, ട്രഷറാർ വാസുദേവമേനോൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ഈപ്പൻ ചെറിയാൻ, കൺവീനർ സ്റ്റീഫൻ ജോർജ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ മാത്യു കല്ലുങ്കത്തറ, കൺവീനർ പ്രൊഫ.ബാലകൃഷ്ണകുറുപ്പ്, ആർക്കിടെക്ട് ബിജു എന്നിവർ പ ങ്കെടുത്തു. -

ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.