അടൂർ: ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 'സേഫ് മൈൻഡ് സേഫ് ക്യാമ്പസ് ' ബോധവത്കരണ പരിപാടി നടന്നു.മാനസികാരോഗ്യ സംരക്ഷണം, വിദ്യാർത്ഥികളിലെ സമ്മർദ്ദ നിയന്ത്രണം, കോളേജ് ക്യാമ്പസിനെ സുരക്ഷിതവും സൗഹൃദപരവുമായിടമാക്കൽ, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം എന്നിവയെ കുറിച്ചായിരുന്നു സെഷനുകൾ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ സന്തോഷ് ബാബു പരുപാടി ഉദ്ഘാടനം ചെയ്തു. കുടുംബകോടതി അഭിഭാഷകയും കൗൺസിലറും ആയ അഡ്വക്കേറ്റ് രാജലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്ലെസ്‌മെന്റ് കോർഡിനേറ്റർ ശ്രീമതി ബിന്ദു എസ് നന്ദി രേഖപ്പെടുത്തി.