13-anto
ഗതാഗത യോഗ്യമാക്കിയ തേലമൺ-പുല്ലു കുത്തി റോഡിനോടു ചേർന്ന 3ാം വാർഡിലെ കരിങ്ങണം പള്ളി റോഡ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : തേലമൺ-പുല്ലു കുത്തി റോഡിനോടു ചേർന്ന മൂന്നാം വാർഡിലെ കരിങ്ങണം പള്ളി റോഡിന് ശാപമോക്ഷം. താറുമാറായി കിടന്നിരുന്ന റോഡ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി. റോഡ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ, സൂസൻ ദാനിയേൽ, എബി മേക്കരിങ്ങാട്ട്, സിന്ധു സുഭാഷ്, ലൈല അലക്‌സാണ്ടർ, തോമസ് മാത്യു, റജി പണിക്കുറി, പ്രകാശ് വടക്കേമുറി, മോളിക്കുട്ടി സിബി, ജോൺസൺ കുര്യൻ , കോശി. പി. സഖറിയ, അഖിൽ ഓമനക്കുട്ടൻ, എം.കെ. സുഭാഷ്‌കുമാർ, ടി.എസ് .ചന്ദ്രശേഖരൻ നായർ, കെ.ജി. സാബു,വി.തോമസ് മാത്യു , അനിൽ കയ്യാലത്ത്, രാജൻ എണാട്ട്, ബാബു കുര്യൻ, ബിജു പണിക്കമുറി, കെ.പി.സെൽവകുമാർ,തോമസ് കൊല്ലറക്കുഴി എന്നിവർ പ്രസംഗിച്ചു.