
പത്തനംതിട്ട : അദ്ധ്യാപകർ വിദ്യാർത്ഥികളുടെ അടികൊണ്ട് വീണാലും പ്രതികരിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. അദ്ധ്യാപകരെ ആക്രമിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണം. ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ട വിദ്യാഭ്യാസമന്ത്രി, ഭയപ്പാട് സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശ്യം സംശയകരമാണ്. വിദ്യാർത്ഥി മർദ്ദനങ്ങളിൽ നിന്നും കള്ളപരാതികളിൽ നിന്നും അദ്ധ്യാപകരെ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പി.ചാന്ദിനി, പ്രിൻസിപ്പൽ ഫോറം കൺവീനർ ജയ മാത്യൂസ്, ട്രഷറർ വിനു ഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.