പുലിയൂർ: ചെങ്ങന്നൂർ, പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിൽ, പഞ്ചവത്സര ബി.എ.എൽ.എൽ. ബി, ബി.കോം.എ.എൽ.എൽ.ബി കോഴ്‌സുകളുടെ 2025- 26 അദ്ധ്യായനവർഷ ഉദ്ഘാടനം മുൻ പൊലീസ് മേധാവിയും, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറുമായ ലോകനാഥ് ബെഹ്ര നിർവഹിച്ചു. മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ മോസ്റ്റ്. റവ.ഡോ.മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷതവഹിച്ചു.മാവേലിക്കര ഭദ്രാസന വികാരി ജനറാൾ മോൺ.ജോബ് കല്ലുവിളയിൽ, ഡയറക്ടർ റവ. ഫാ. റോബർട്ട് പാലവിളയിൽ, പ്രിൻസിപ്പൽ ഡോ.ഗിരീഷ് കെ.പിള്ള, പി.ടി.എ. അംഗം ജയൻ എടക്കാട് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.