
കോന്നി: സീതാറാം യെച്ചൂരിയുടെ ഒന്നാമത് അനുസ്മരണ ദിനം സി പി എം കോന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്രാഞ്ചുകളിൽ പുഷ്പാർച്ചനയും, പതാക ഉയർത്തലും നടന്നു. എലിയറയ്ക്കൽ ജംഗ്ഷനിൽ ചേർന്ന അനുസ്മരണ യോഗം കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി എം ഏരിയാ കമ്മിറ്റിയംഗം തുളസീമണിയമ്മ. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പേരൂർ സുനിൽ, അജയകുമാർ, സി ഐ ടി യു ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു.