anganwadi
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ അഞ്ചാം നമ്പർ അംഗനവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള കെട്ടിടം ഉദ്ഘാടനം നിർവ്വഹിക്കുന്നു

തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ അഞ്ചാം നമ്പർ അങ്കണവാടിക്ക് ആധുനിക കെട്ടിടം നിർമ്മിച്ചു. ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതമായ 19ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമ്മിച്ചത്. 20 വർഷമായി സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2024,2025,2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി കിട്ടിയ വസ്തുവിൽ ഉൾപ്പെടെ നാലാമത്തെ അങ്കണവാടിയാണ് നിർമ്മിച്ചത്. ഗ്രാമപഞ്ചായത്തിന് ഓണസമ്മാനമായി ലഭിച്ച 9 സെന്റ് സ്ഥലത്ത് രണ്ട് അങ്കണവാടികൾക്ക് കൂടി കെട്ടിടം നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൽസ തോമസ്, മെമ്പർമാരായ ജയശ്രീ ആർ, അമിതാ രാജേഷ്, കെ.കെ.വിജയമ്മ, അമ്മിണി ചാക്കോ, എം.എസ്. മോഹനൻ, വിനീഷ് കുമാർ ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി ജയറാം എന്നിവർ പങ്കെടുത്തു.