നാരങ്ങാനം: ഗുരുദേവനെ പ്രതിഷ്ഠിക്കേണ്ടത് നമ്മുടെ ഹൃദയത്തിലാണെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പരിയാരം വരട്ടുചിറ ശാഖയിലെ ഗുരുദേവക്ഷേത്രസമർപ്പണത്തിനും പ്രതിഷ്ഠാകർമ്മത്തിനും ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവക്ഷേത്രം മതസാഹോദര്യത്തിന്റെ പ്രഭവകേന്ദ്രമാണ്. അത് ഈ പ്രദേശത്തിന്റെ ഐശ്വര്യമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.ശാഖാ പ്രസിഡന്റ് പി.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട് ,ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, വാർഡ് മെമ്പർ എം.എസ്.സിജു, കൗൺസിലർമാരായ പ്രേംകുമാർ, അഡ്വ: സോണി.പി.ഭാസ്‌കർ ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ ,സെക്രട്ടറി ബാംബി രവീന്ദ്രൻ, ശാഖാ സെക്രട്ടറി വി.പി.മധു, വനിതാ സംഘം പ്രസിഡന്റ് സുശീല റ്റി.ആർ, എന്നിവർ സംസാരിച്ചു.