തിരുവല്ല : കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ റിസ്ക് ഫണ്ട് ചട്ടം ഭേദഗതി ചെയ്തതിനാൽ പഴയ നിരക്കിൽ പ്രീമിയം അടച്ച വായ്പകളിൽ വർദ്ധിപ്പിച്ച നിരക്കിലുള്ള റിസ്ക് ഫണ്ട് ആനുകൂല്യം (പരമാവധി 3 ലക്ഷം രൂപ) ലഭിക്കാനായി അധിക പ്രീമിയം തുക അടയ്ക്കുന്നതിന് തിരുവല്ല പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ ഈമാസം 19 വരെ അവസരമുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. മുൻപ് എടുത്തിട്ടുള്ള വായ്പകളിൽ റിസ്ക് ഫണ്ട് പ്രീമിയം അടച്ചു വായ്പക്കാർക്ക് ചേരുന്നതിനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തിരുവല്ല കച്ചേരിപ്പടിയിലുള്ള ബാങ്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 98470 15598.