ചെങ്ങന്നൂർ: ഇടതുമുന്നണി സർക്കാരിചതദർ വികസന നേട്ടങ്ങളും മന്ത്രി സജി ചെറിയാൻ മണ്ഡലത്തിൽ നടത്തുന്ന സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങളും ഉയർത്തി വിപുലമായ പ്രചരണപരിപാടികൾ സംഘടിപ്പിക്കാൻ രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സംഘടനയെ സജ്ജമാക്കാനും യോഗം തീരുമാനിച്ചു. ആർ.ജെ.ഡി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അജിത് അയിക്കാട് അദ്ധ്യക്ഷനായി. ആർ.പ്രസന്നൻ, സതീഷ് വർമ, പ്രസന്നൻ പള്ളിപ്പുറം, വി.എൻ.ഹരിദാസ്, സാം ജേക്കബ്, മനു പാണ്ടനാട്, എസ്.ശ്രീകുമാർ, കെ.പി.വിനോദ് മണ്ണൂരേത്ത്‌, അരുൺ പേരിശേരി, എം.ജയിംസ് മാത്യു, പി.കെ.രാജീവ് ചെറിയനാട്, അനിൽ പാലത്തറ, കൊച്ചനിയൻ, വി.ആർ.വത്സല, ജെ.ശ്രീകല, പി.സുമംഗലാദേവി, പി.ആർ.സച്ചിതാനന്ദൻ, കെ.പത്മകുമാർ, ബി.വിനോദ് ചെന്നിത്തല, കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.