അടൂർ : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ കൊടുമൺ മേഖലാ നായർ മഹാസമ്മേളനവും ശക്തി പ്രകടനവും 28ന് കൊടുമൺ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. കൊടുമൺ കോടിയാട്ടുകാവ് ശ്രീഭദ്രകാളി ക്ഷേത്ര സന്നിധിയിൽ നിന്നാരംഭിച്ച് കൊടുമൺ ജംഗ്ഷൻ വഴി മന്നം നഗറിൽ എത്തിച്ചേരും. കൊടുമൺ മേഖലയിലെ കരയോഗങ്ങളുടെ നേതൃത്വത്തിലാണ് പ്രകടനം. അടൂർ താലൂക്ക് യൂണിയൻ ചെയർമാൻ ഡോ.കെ.ബി ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. നായക മഹാസമ്മേളനം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഹരികുമാർ ഉദ്ഘാടനം ചെയ്യും. എൻ. രവീന്ദ്രൻ നായർ, എ.ജി ശ്രീകുമാർ, ശ്രീജിത് ഭാനുദേവ് എന്നിവർ സംസാരിക്കും.