
അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സതീഷ് ബാലൻ നിർവഹിച്ചു. കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ടീൻസ് ക്ലബ്ബ്. സ്റ്റാഫ് സെക്രട്ടറി സിന്ധു മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ആർ.രാജേഷ്, എസ്.എം.സി ചെയർമാൻ സജി ജെയിംസ് അദ്ധ്യാപകരായ ഷീജ പത്മം, രേവതി വിജയ ശർമ, സ്കൂൾ കൗൺസിലർ ദർശന.കെ തുടങ്ങിയവർ സംസാരിച്ചു. രശ്മി രാജൻ കുട്ടികൾക്കായി ക്ലാസ് നയിച്ചു .