ggggg

ആനന്ദപ്പള്ളി : റെസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും ഇടപ്പുരയിൽ വർഗീസ് ദാനിയേലിന്റെ ഭവനാങ്കണത്തിൽ നടന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വർഗീസ് ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. റവ.പി.ജി.കുര്യൻ പ്ലാങ്കാലായിൽ കോർ എപ്പിസ്കോപ്പാ മുഖ്യപ്രഭാഷണം നടത്തി. ഫാദർ ജോർജ് വർഗീസ്, ഫാദർ ജോസഫ് ശാമുവേൽ ടാണാംപടിക്കൽ, ഡോക്ടർ പി.സി യോഹന്നാൻ, ജ്യോതി സുരേന്ദ്രൻ, എ.എസ്.റോയി, വി.എസ്.ഡാനിയേൽ, വി.കെ.സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ മികവ് തെളിയച്ചവരെ ആദരിച്ചു.