
പത്തനംതിട്ട : പ്രവാചക ശ്രേഷ്ഠരുടെ 1500 -ാ മത് ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി ഒരു ലക്ഷം വൃക്ഷ തൈകൾ നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പൽ ലൈബ്രറി പരിസരത്ത് മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് യൂസുഫ് മോളൂട്ടീ അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് സി എച്ച് സൈനുദ്ദീൻ മൗലവി, ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഫ്‌സൽ.എസ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.ജാസിംകുട്ടി, കെ.എം.ജെ.ഫ് ജനറൽ സെക്രട്ടറി എച്ച്.അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.