anganwadi
പെരിങ്ങര പഞ്ചായത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ആരവം 2025 പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റയും ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ അങ്കണവാടി കലോത്സവം ആരവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ റിക്കുമോനി വർഗീസ്, ജയ എബ്രഹാം, വിഷ്ണു നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ ഷൈജു എം.സി, ശാന്തമ്മ ആർ.നായർ, ശർമ്മിള സുനിൽ, മാത്തൻ ജോസഫ്, എസ് സനിൽകുമാരി, അശ്വതി രാമചന്ദ്രൻ, സുഭദ്രാ രാജൻ, ചന്ദ്രു എസ്.കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റീന എസ്, പെരിങ്ങര അങ്കണവാടി ലീഡർ ഏലിയാമ്മ കുര്യൻ എന്നിവർ സംസാരിച്ചു.