basket

തിരുവല്ല : ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പും ഓപ്പൺ സെലക്ഷൻ ട്രയൽസും 20, 21 തീയതികളിൽ വെണ്ണിക്കുളം ബഥനി അക്കാദമിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബർ 7 മുതൽ 12 വരെ തൃശ്ശൂരിലെ കുന്നംകുളത്ത് നടക്കുന്ന 69-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമിനെ ചാമ്പ്യൻഷിപ്പിൽ തിരഞ്ഞെടുക്കും. പി.ഡി.ബി.എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകൾ/ സ്ഥാപനങ്ങൾ 16നോ അതിനുമുമ്പോ അവരുടെ ടീമുകളെ രജിസ്റ്റർ ചെയ്യണം. ഫോൺ: 9048325546.