പന്തളം: എസ്.എൻ.ഡി.പി യോഗം സംഘടിപ്പിക്കുന്ന ശാഖാ നേതൃസമ്മേളനത്തിന്റെ ഭാഗമായി പന്തളം യൂണിയൻ സംഘടിപ്പിച്ച നൂറനാട് മേഖലാ സമ്മേളനം മുതുകാട്ടുകര ശാഖാ ഓഡിറ്റോറിയത്തിൽ യൂണിയൻ സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. പന്തളം യൂണിയൻ കൗൺസിലർ ഉദയൻ പാറ്റൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ കൗൺസിലന്മാരായ വി.കെ രാജേന്ദ്രൻ ആമുഖ പ്രസംഗവും, എസ് ആദർശ് സംഘടനാ സന്ദേശവും, സുരേഷ് മുടിയൂർകോണം മുഖ്യ പ്രസംഗവും നിർവഹിച്ചു. ശാഖാ ഭാരവാഹികളായ പി.എൻ ശശി, മഹേന്ദ്ര ദാസ്, ഭദ്രൻ പാലമേൽ, സന്തോഷ്, അജയൻ നടുവിലേമുറി,ബിജു പുലിമേൽ, സുരേഷ് പാറപ്പുറം. പ്രകാശ് മലമുകൾ , മോഹനൻ പണയിൽ തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ടയിൽ നടക്കുന്ന പന്തളം - പത്തനംതിട്ട എസ്. എൻ.ഡി.പി യൂണിയൻ ശാഖാനേതൃ സംഗമത്തിന് മേഖലയിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.