കോഴഞ്ചേരി: സംഘടനകൾ പ്രത്യേകിച്ചും ശ്രീനാരായണ സംഘടനകൾ ശക്തിക്കൊത്ത പ്രവർത്തനമാണ് കാഴ്ചവയ്ക്കേണ്ടതെന്നും എങ്കിൽ മാത്രമേ സംഘടനയിൽ നിന്നും അർഹർക്ക് ഗുണം ചെയ്യാൻ കഴിയുകയുള്ളു എന്ന് കോഴഞ്ചേരി യൂണിയൽ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു.എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയനിലെ 6460-ാം നാരങ്ങാനം തെക്ക് ശാഖയിലെ വിശേഷാൽ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കൗൺസിലർ അഡ്വ.സോണി പി.ഭാസ്ക്കർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഒഴിവു വന്ന ശാഖാ സെക്രട്ടറി സ്ഥാനത്തേക്ക് മുടങ്ങിൽ സുരേന്ദ്രനെ എതിരില്ലാതെ തിരഞ്ഞെടുത്തു.യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമൂട്ടിൽ, ശാഖാ യൂണിയൻ കമ്മിറ്റിയംഗം പ്രസന്നൻ , യൂണിയൻ യൂത്ത്മൂവ്മെന്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കുമാരി ആര്യ ലക്ഷ്മി, വനിതാ സംഘം ശാഖാ പ്രസിഡന്റ് സുമ മോഹൻ, സെക്രട്ടറി അമ്പിളി വിജയകുമാർ, ശാഖാ പ്രസിഡന്റ് അശോകൻ, വൈ: പ്രസിഡന്റ് മിനി സന്തോഷ് എന്നിവർ സംസാരിച്ചു.