വെച്ചൂച്ചിറ: ഗ്രാമവീഥികളെ ഭക്തിയിൽ ആറാടിച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷം വർണാഭമായി.പരുവ മഹാദേവ ക്ഷേത്ര ഭരണ സമിതിയുടെയും ബാലഗോകുലത്തിന്റെയും , വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ മണ്ണടിശാല എൻ.എസ്.എസ് കരയോഗാങ്കണത്തിൽ നിന്ന് പരുവ മഹാദേവ ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടന്നു.വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഉണ്ണിക്കണ്ണൻമാരും, ഗോപികമാരും ഗ്രാമവീഥികളെ അമ്പാടിയാക്കിമാറ്റി. ഗോപികാനൃത്തം,ഉറിയടി, സാംസ്കാരിക സമ്മേളനം,അടപ്പായസ വിതരണം, പ്രസാദവിതരണം എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ, സാമുദായിക,സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ശോഭായാത്രയുടെ ഉദ്ഘാടന സഭയിലും, സമാപന സമ്മേളനത്തിലും പങ്കെടുത്ത് സംസാരിച്ചു. ഗോപികാ ഗോപവേഷധാരികളായ കുട്ടികൾക്ക് സമ്മാന വിതരണവുമുണ്ടായിരുന്നു. നൂറ്കണക്കിന് ഭക്തർ പങ്കെടുത്തു