പന്തളം : എസ് .എൻ.ഡി .പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉയർത്തുന്നത് സമസ്ത ജനവിഭാഗങ്ങൾക്കും ലഭ്യമാകേണ്ട സാമൂഹിക നീതിയുടെ ശബ്ദമാണെന്ന് എസ് .എൻ .ഡി .പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് പറഞ്ഞു. എസ് എൻ ഡി പി യോഗം സംഘടിപ്പിക്കുന്ന ശാഖാ നേതൃസമ്മേളനത്തിന്റെ ഭാഗമായി പന്തളം യൂണിയൻ സംഘടിപ്പിച്ച നൂറനാട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം യൂണിയൻ കൗൺസിലർ ഉദയൻ പാറ്റൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ കൗൺസിലർമാരായ വി.കെ. രാജേന്ദ്രൻ ആമുഖ പ്രസംഗവും എസ്. ആദർശ് സംഘടനാ സന്ദേശവും, സുരേഷ് മുടിയൂർകോണം മുഖ്യ പ്രസംഗവും നിർവഹിച്ചു. ശാഖാ ഭാരവാഹികളായ പി .എൻ. ശശി, മഹേന്ദ്ര ദാസ്, ഭദ്രൻ പാലമേൽ, സന്തോഷ്, അജയൻ നടുവലേമുറി,ബിജു പുലമേൽ, സുരേഷ് പാറപ്പുറം. പ്രകാശ് മലമുകൾ , മോഹനൻ പണയിൽ തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ടയിൽ നടക്കുന്ന പന്തളം ,പത്തനംതിട്ട യൂണിയൻ ശാഖാനേതൃ സംഗമത്തിന് മേഖലയിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു