inagu
വൈ.എം.സി.എ തിരുവല്ല സബ് - റീജൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ സാധിക്കുവെന്നും അപരനെ കരുതുന്ന വിദ്യാഭ്യാസത്തിലൂടെയേ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനാകൂയെന്നും വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി പറഞ്ഞു. വൈ.എം.സി.എ സബ്-റീജൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിലെ വെല്ലുവിളികളെയും അപായങ്ങളെയും നേരിടാനും അതിജീവിക്കാനുമുള്ള തിരിച്ചറിവും കരുത്തും യുവതലമുറ വിദ്യാഭ്യാസത്തിലൂടെ സായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലിത്താ അനുഗ്രഹ പ്രഭാഷണം നടത്തി. മാർത്തോമ്മ സഭാ വികാരി ജനറാൾ റവ.ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മുൻ റീജണൽ ചെയർമാൻ അഡ്വ.വി.സി.സാബു, ലിനോജ് ചാക്കോ,എബി ജേക്കബ്, അഡ്വ.ജോസഫ് നെല്ലാനിക്കൻ, ജോ ഇലഞ്ഞിമൂട്ടിൽ, സുനിൽ മറ്റത്ത്, തോമസ് വി.ജോൺ, അഡ്വ.നിധിൻ കടവിൽ, സജി മാമ്പ്രക്കുഴിയിൽ, വർഗീസ് ടി.മങ്ങാട്, ജുബിൻ ജോൺ,കെ.സി.മാത്യു,അഡ്വ.എം.ബി.നൈനാൻ,ജേക്കബ് വർഗീസ്, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാവ് ഡോ.എം.ജോസഫ് ചാക്കോ, അദ്ധ്യാപകൻ ഡോ.പി.സി.വർഗീസ് എന്നിവരെയും ഉന്നതവിജയികളെയും കല,കായിക പ്രതിഭകളെയും ആദരിച്ചു. സബ് - റീജൺ ഗായകസംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി.