congress

കൈപ്പട്ടൂർ : കൈപ്പട്ടൂർ ഏലായിലും സമീപത്തെ വയലുകളിലും ഡ്രോൺ ഉപയോഗിച്ച് കീടനാശിനിയും കളനാശിനിയും സ്പ്രേ ചെയ്യുന്നത് തടയണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏലയായുടെയും പരിസരത്തുമായി കന്നുകാലികൾ, താറാവ് എന്നിവയെ തീറ്റയ്ക്കായി അഴിച്ചുവിടാറുണ്ട്. ഇത് കന്നുകാലി​കളുടെയും താറാവുകളുടെയും ജീവന് ഭീഷണിയാകും. മണ്ഡലം പ്രസിഡന്റ് ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ഹരികുമാർ, സെക്രട്ടറി വർഗീസ് കുത്തുകല്ലുംപാട്ട്, ജവഹർ ഏബ്രഹാം, എം. ജോർജ്ജ്, കിടങ്ങിൽ ഫിലിപ്പ്, എം.കെ.സത്യൻ, മാമ്മൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.