vvvvv
ചിത്രം :തട്ടയിൽ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ 2000- 2002 കാലഘട്ടത്തിൽ പ്ലസ് ടു വിദ്യാർത്ഥികളായിരുന്ന വരുടെ കൂട്ടായ്മ 'ഒരുവട്ടം കൂടി സൗഹൃദവേദി ' യുടെ സംഗമം മുൻ പ്രിൻസിപ്പൽ കെ .എൻ.ശാന്തമ്മ സംഗമം ഉദ്ഘാടനം ചെയ്യുന്നു

അടൂർ : തട്ടയിൽ എൻ.എസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ 2000- 2002 കാലഘട്ടത്തിൽ പ്ലസ്ടു വിദ്യാർത്ഥികളായിരുന്നവരുടെ കൂട്ടായ്മ 'ഒരുവട്ടം കൂടി സൗഹൃദവേദിയുടെ സംഗമം നടന്നു. 2000 - 2002 കാലഘട്ടത്തിൽ പഠിച്ച സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഒരുവട്ടം കൂടി സൗഹൃദവേദി . തട്ടയിൽ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കെ.എൻ.ശാന്തമ്മ സംഗമം ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി രക്ഷാധികാരി പി.ആർ . ഗിരീഷ് , പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ആർ. പ്രതീഖ്, അദ്ധ്യാപകരായ ഉഷാകുമാരി ,ഹിമാദേവി ,ഭരണസമിതി അംഗങ്ങൾ ആയ എസ്.അനീഷ്‌ , കെ.പി പ്രമീള , എം.പി.അനൂപ് കുമാർ, പി.ശ്രീജിത്ത്‌ കുമാർ, സിനി തോമസ്, രാധിക രാജേഷ്,സൂരജ് ബാലചന്ദ്രൻ, പ്രദീപ് കുമാർ, എൽ.രഞ്ജിത്ത്,വിദ്യ കൃഷ്ണൻ, ഷമീർ ഷംസ് എന്നിവർ പ്രസംഗിച്ചു. ഓണാഘോഷവും കലാപരിപാടികളും നടന്നു.