agri
സമഗ്ര പച്ചക്കറിയഞ്ജം പദ്ധതിയുടെ ഭാഗമായി കവിയൂർ പഞ്ചായത്തിൽ സമഗ്ര പച്ചക്കറി യജ്‌ഞം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ നിർവ്വഹിക്കുന്നു

തിരുവല്ല : സമഗ്ര പച്ചക്കറിയജ്ഞം പദ്ധതിയുടെ ഭാഗമായി കവിയൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മുഴുവൻ വാർഡുകളിലേക്കും പച്ചക്കറി തൈകൾ എത്തിച്ചു നൽകി. എല്ലാ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി അദ്ധ്യക്ഷത വഹിച്ചു. കൃഷിഭവൻ ഓഫീസർ ജിനി ജേക്കബ് ക്ലാസെടുത്തു.