d
' കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിച്ച സെമിനാർ രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട. : നിഷ് പക്ഷമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണപക്ഷത്തിന്റെ പാവയായി മാറിയതായി രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ പറഞ്ഞു. കെ. പി. സി. സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "വോട്ടു കൊള്ളയും ജനാധിപത്യത്തിന്റെ തകർച്ചയും " എന്ന ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ്‌ ഡോ. റോയ്സ് മല്ലശേരിയുടെ അദ്ധ്യക്ഷതയിൽ ഡി. സി. സി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ജെറി മാത്യു സാം, കെ. കെ റോയിസൺ, സുരേഷ് മാത്യു ജോർജ്, ഷിജു സ്കറിയ , മോട്ടി ചെറിയാൻ, മനോജ്‌ ഡേവിഡ് കോശി, കെ. പി. മുകുന്ദൻ, ടൈറ്റസ് തോമസ്, ഷിനു ചെങ്ങറ,അബ്ദുൽ സലാം ആസാദ്, ബി. അനുഷ, സാലി ലാലു, നേഹ ആൻ വർഗീസ്, സോജൻ ജോർജ്, കെ. ജി. എബ്രഹാം, ജോഷ്വാ സാമൂവൽ എന്നിവർ പ്രസംഗിച്ചു.