പന്തളം: മുളന്തണ്ടുകൊണ്ട് സമസ്ത വിഷയങ്ങൾക്കും പരിഹാരം കണ്ടെത്തിയ ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യദർശനം മാനവസമൂഹം ഉൾക്കൊള്ളണമെന്ന് എസ്.എൻ.ഡി.പി.യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. പന്തളം മുടിയൂർക്കോണത്ത് നടന്ന ശ്രീകൃഷ്ണശോഭായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം ഉയർത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സുകുസുരഭി അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം പത്തനംതിട്ട നിർവാഹകസമതിയംഗം കെ.സി. വിജയമോഹൻ, എം.ബി ബിനുകുമാർ. അഖിൽ.എസ്. സുരേഷ് മുടിയൂർക്കോണം, അജയൻ മലമേൽ എന്നിവർ സംസാരിച്ചു.