1

ചിറ്റാർ : ലോക പൊലീസ് ചമഞ്ഞ് യുദ്ധം വിതയ്ക്കുന്ന അമേരിക്കൻ

സാമ്രാജ്യത്തിനും ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതിയ്ക്കും എതിരെ സി പി എം പെരുനാട് ഏരിയ കമ്മി​റ്റി ചിറ്റാറിൽ യുദ്ധവിരുദ്ധ റാലിയും യോഗവും നടത്തി.

ഏരിയ സെക്രട്ടറി എം.എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജി മുരളീധരൻ അദ്ധ്യക്ഷനായി. ടി.കെ.സജി, ജോബി ടി ഈശോ, വി.എ.സലിം, പ്രവീൺ പ്രസാദ്, ജിഷ്ണു മോഹൻ, ലേഖ സുരേഷ്, കെ.കെ.മോഹൻ, ജയ്സൺ, രാധാ പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.