saji-c
മുളക്കുഴ പഞ്ചായത്തിലെ പിര ളശ്ശേരി അങ്കണവാടി കെട്ടിട നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ അങ്കണവാടി കെട്ടിട നിർമ്മാണം തുടങ്ങി. പിരളശേരി മലയിൽ റോസ്മേരി വില്ലയിൽ മാത്യു വർഗീസ് മുളക്കുഴ പഞ്ചായത്തിന് സൗജന്യമായി നൽകിയ അഞ്ചു സെന്റ് സ്ഥലത്ത് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിലുമായി 16 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്ഥലം സൗജന്യമായി നൽകിയ മാത്യു വർഗീസിനെ മന്ത്രി അഭിനന്ദിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ അദ്ധ്യക്ഷനായി. കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹൻ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബീന ചിറമേൽ, മറിയക്കുട്ടി, കെ സാലി, കെ എസ് ഷിജു, പി രാധാകൃഷ്ണപിള്ള, ഏബ്രഹാം ജോർജ്, കോശി ഉമ്മൻ, കെ കെ സുധ എന്നിവർ സംസാരിച്ചു.