venmoney-
ചെങ്ങന്നൂർ വെൺമണി മാർത്തോമ ഹയർ സെക്കണ്ടറി സ്കൂളിൽ സംരംഭകത്വ വികസന ക്ലബും ,മോട്ടിവേഷൻ ക്ലാസും കയർ കോർപ്പറേഷൻ എം.ഡി ഡോ. പ്രതീഷ് ജി. പണിക്കർ ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: വെൺമണി മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ സംരംഭകത്വ വികസന ക്ലബും മോട്ടിവേഷൻ ക്ലാസും നടത്തി. കയർ കോർപ്പറേഷൻ എം.ഡി ഡോ. പ്രതീഷ് ജി. പണിക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ.സജു മാത്യൂ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധാ കെ. മുഖ്യ പ്രഭാഷണം നടത്തി. വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ടി.സി ഉപഹാര സമർപ്പണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.ജി. ജോൺ,മർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷീബാ ഉമ്മൻ, സ്കൂൾ ഹെഡ്മാസ്റ്റർ സജി അലക്സ്, സംരംഭകത്വ വികസന ക്ലബ് കോഡിനേറ്റർ ഫിലിപ്പ്. ടി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് താലൂക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ഹരി.എ കുട്ടികൾക്ക് സംരംഭകത്വ വികസനത്തിനെ കുറിച്ച് ക്ലാസ് നയിച്ചു.