മാന്നാർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചതയ ദിനത്തിൽ സമർപ്പണം നടത്തിയ മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ പുതിയ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് നടക്കും. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്വന്തമായി സ്ഥലം സമ്പാദിച്ച് ഒന്നര കോടിയിലധികം രൂപ ചെലവഴിച്ച് മാന്നാറിന്റെ ഹൃദയഭൂവിൽ ഉയർന്ന ബഹു നില കെട്ടിടത്തിൽ താഴത്തെ നില കൊമേഴ്‌സ്യൽ ഉപയോഗത്തിനും അതിനു മുകളിലുള്ള നില യൂണിയൻ ഓഫീസിനും ഏറ്റവും മുകളിലായി 400 പേർക്ക് ഇരിപ്പിടം, അത്യാധുനിക സൗണ്ട് ട്രാക്ക് സിസ്റ്റം, ശീതീകരണ സംവിധാനം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയുള്ള വെള്ളാപ്പള്ളി നടേശന്റ നാമധേയത്തിലുള്ള ഹാളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥിയാവും. യോഗം കൗൺസിലർ എബിൻ അമ്പാടി, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി,
ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ, ചേപ്പാട് യൂണിയൻ പ്രസിഡന്റ് സലികുമാർ, കായംകുളം യൂണിയൻ സെക്രട്ടറി പ്രദീപ് ലാൽ, മാവേലിക്കര യൂണിയൻ കൺവീനർ ഡോ.ഏ.വി ആനന്ദരാജ്, ജോയിൻ കൺവീന ഗോപൻ ആഞ്ഞിലിപ്ര, മാന്നാർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമാത്തിൽ, ടി.കെ അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, പി.ബി സൂരജ്, അനീഷ് പി.ചേങ്കര, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിധു വിവേക്, സെക്രട്ടറി ബിനുരാജ്, എംപ്ലോയീസ് ഫോറം യൂണിയൻ ചെയർമാൻ ടി.ജി മനോജ്, കൺവിനർ കെ.വി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പാ ശശികുമാർ എന്നിവർ അറിയിച്ചു.