ഇലന്തൂർ: ചിത്തിരവിലാസം മാർക്കറ്റിൽ പുതിയതായി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല, മുൻ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, മുൻ വൈസ് പ്രസിഡന്റുമാരായ പി.എം.ജോൺസൺ, എം.എസ് .സിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സാലി ലാലു, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീതാ സാദാശിവൻ, കെ.ആർ തുളസിയമ്മ, കെ.ജി സുരേഷ് കെ.ജി., ഗ്രേസി ശാമൂവൽ, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ്, എ.ഇ ഷാനവാസ്, കുടുംബശ്രീ ചെയർപേഴ്സൺ ഗിരിജ വിജയൻ , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബി.സത്യൻ, ജെറി മാത്യു സാം, പൊതുപ്രവർത്തകരായ സനില സുനിൽ, വിനോദ് ജി.നായർ, ജോൺസ് യോഹന്നാൻ , കെ.ജി. റെജി, സാമൂഹിക പ്രവർത്തക മഞ്ജു വിനോദ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു. നിർമ്മാണ ഉദ്ഘാടനത്തിന് മുന്നോടിയായി ഇലന്തൂർ സ്‌റ്റേഡിയം ജംഗ്ഷനിൽ നിന്ന് ഇലന്തൂർ മാർക്കറ്റ് ജം ഗ്ഷനിലേക്ക് നടത്തപ്പെട്ട വിളംബര ഘോഷയാത്ര നടന്നു.