anish-abdul-khadar

പത്തനംതിട്ട: എം.ഡി.എം.എ യുമായി ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടിൽ അനീഷ് അബ്ദുൾ ഖാദർ (39) പന്തളം പൊലീസിന്റെ പിടിയിലായി. പന്തളം എസ് ഐ അനീഷ് എബ്രഹാമും സംഘവും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെയാണ് പന്തളം ടൗണിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതി വന്ന മഹീന്ദ്ര ബൊലേറോ ട്രക്ക് തടഞ്ഞു നിറുത്തി പരിശോധിച്ചപ്പോൾ 0.28 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയുമായിരുന്നു.