ചെങ്ങന്നൂർ : സംസ്ഥാന പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ ചെങ്ങന്നൂർ ചിന്മയ സ്‌കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു.ചിന്മയ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മൂന്ന് സ്വർണ്ണവും 5 വെള്ളിയും 8 വെങ്കല മെഡലുകളും ലഭിച്ചിരുന്നു. അനുമോദന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സി.അശോക് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ആർ.പ്രീതി, മാനേജ്‌മെന്റ് കമ്മിറ്റി അംഗം എം.പി.പ്രതിപാൽ, കോച്ച് കെ.ജെ.രാജേഷ്, ടീം മാനേജർ അഞ്ജു തോമസ് എന്നിവർ പ്രസംഗിച്ചു.
അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സിംഗിൾസിൽ എസ്.ജെ.തേജോമയി, അണ്ടർ 19 മിക്‌സഡ് ഡബിൾസിൽ അർജുൻ രാജ്, എസ്.ജെ.തേജോമയി എന്നിവർക്കാണ് സ്വർണ മെഡലുകൾ ലഭിച്ചത്. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗം സിംഗിൾസിൽ ആർദ്ര ബി പിള്ള മിക്‌സഡ് ഡബിൾസിൽ മാനവ് മോഹൻ, ആർദ്ര ബി പിള്ള, അണ്ടർ 16 പെൺകുട്ടികൾ ഡബിൾസ് ആർ. ശ്രീലക്ഷ്മി, ഭവാനി ആർ നായർ എന്നിവർക്കാണ് വെള്ളി മെഡൽ ലഭിച്ചത്. അണ്ടർ 16 ഡബിൾസ് ആൺകുട്ടികൾ അഭിനന്ദ് ആർ മുരളി, അശ്വിൻ സുരേഷ്, അണ്ടർ 19 ഡബിൾസ് പെൺകുട്ടികൾ ഭവാനി ആർ നായർ, ആർ. ശ്രീലക്ഷ്മി, അണ്ടർ 19 ഡബിൾസ് ആൺകുട്ടികൾ മാനവ് മോഹൻ, അർജുൻ രാജ്, അണ്ടർ 19 ഡബിൾസ് ആൺകുട്ടികൾ മാധവ് മുരളീധരൻ, നിരഞ്ജൻ എന്നിവർക്കാണ് വെങ്കല മെഡലുകൾ ലഭിച്ചത്. സ്വർണ്ണ മെഡലുകൾ ലഭിച്ചവർ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ജമ്മു കാശ്മീരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പേങ്കെടുക്കും. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല ക്വിസ് മത്സരത്തിൽ വിജയികളായ ശ്രീനന്ദ ബാലൻ, അപർണ്ണ സുനിൽ എന്നിവരേയും ചടങ്ങിൽഅനുമോദിച്ചു.