മാരാമൺ : കുടുംബപാരമ്പര്യം ആധുനിക കാലത്ത് നാം അനുസ്മരിക്കേണ്ടതും ആഘോഷിക്കേണ്ടതുമാണെന്ന്കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. രാമച്ചെയുടെ എഴുനൂറാം പൈതൃകസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാ കുടുംബയോഗം പ്രസിഡന്റ് ജോർജ് സൈമൺ കുലത്താക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് രാമെച്ച, സതേൺ ഏഷ്യ ബൈബിൾ കോളേജ് ഡീൽ വെ .ഡോ ശാമുവേൽ ടി കോശി , ഗോപ്പിയോ -ഗ്ലോബൽ ചെയർമാൻ ഡോ. സണ്ണി കുലത്താക്കൽ,പേട്രൺ റവ. ഫാ.ചെറിയാൻ,പി.വർഗീസ് പറയാനാവട്ടം,ട്രഷറർ ടോണി കുര്യൻ കൊച്ചുമാലിൽ,വൈസ് പ്രസിഡന്റുമാരായ പ്രൊഫ.എം.റ്റി.മാത്യു മുരിങ്ങാശ്ശേരിൽ , ബ്രദർ സാബു തോമസ് കടന്തോട്, പ്രൊഫ .അലക്സാണ്ടർ കെ സാമുവേൽ കുന്നിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.