റാന്നി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. ഇന്നലെ ഉച്ചയോടെ ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാർ നിയത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് പതിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. യാത്രക്കാർക്ക് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ഉടൻതന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാർ അപകടത്തിൽപെട്ട സ്ഥലത്ത് ഇടിതാങ്ങി ഇല്ലാതിരുന്നതാണ് കുഴിയിലേക്ക് പതിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.