കുളനട: വിശ്വകർമ്മജരുടെ പുണ്യദിനമായ സെപ്തംബർ 17 പൊതു അവധിയാക്കണമെന്ന് കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. ആർ .അരുൺ കുമാർ ആവശ്യപ്പെട്ടു. വിശ്വകർമ്മ ദിനത്തോട് അനുബന്ധിച്ച് കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ റ്റി. സുനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ എം . ഗോപകുമാർ. ജില്ലാ ട്രഷറർ പ്രദീപ്, മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി രേഖ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു