adoor

അടൂർ : എസ് എൻ ഡി പി യോഗത്തിന്റെ സംഘടനാശക്തിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു അടൂർ ഗീതം ഓഡിറ്റോറിയത്തിൽ നടന്ന യൂണിയൻ ശാഖ നേതൃസംഗമം. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി നേതൃസംഗമ വേദിയിലേക്ക് അടൂർ യൂണിയന്റെ വിവിധ ശാഖകളിൽ നിന്ന് ശാഖാഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും എത്തി. മഞ്ഞനിറത്തിലുള്ള ഷാൾ അണിഞ്ഞു നിറഞ്ഞു കവിഞ്ഞ സദസിൽ ശാഖ ഭാരവാഹികൾ ഇരുന്നത് സംഘടന അച്ചടക്കത്തിന്റെ നേർക്കാഴ്ചയായി. വനിതകളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വേദിയിൽ ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നിൽ യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഭദ്രദീപം കൊളുത്തി ഗുരുസ്മരണയോടെ ആരംഭിച്ച നേതൃസംഗമത്തിൽ യോഗത്തിന്റെ കഴിഞ്ഞ 30 വർഷത്തെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യൂമെന്ററി പ്രദർശനം നടത്തി.