കുറ്റൂർ : ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്തിന് പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം നേടി. മുളത്തുരുത്തുകളുടെ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. പുരസ്കാരം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അനുരാധ സുരേഷ്, വൈസ് പ്രസിഡന്റ് സാലി ജോൺ,സ്ഥിരസമിതി അദ്ധ്യക്ഷ ശ്രീജ ആർ നായർ , അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ,ടി.കെ. പ്രസന്നകുമാർ, ശ്രീവല്ലഭൻ നായർ, ആൽഫ അമ്മിണി ജോക്കബ്, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു.വി ,എൻ.ആർ.ജി. എസ്സ് എൻജിനീയർ പോൾ ചാക്കോ മാർട്ടിൻ, ടെക്നിക്കൽ അസിസ്റ്റന്റ് മാരായ അംബിക പി .എൻ, ലെനി ബേബി, വിഷ്ണു വിനോദ് , ഹരിത കേരളം മിഷൻ ജില്ല കോഡിനേറ്റർ ജി.അനിൽ കുമാർ, ആർ.പി. രാഹുൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹരികിഷോർ, ഡോ.എൻ.അനിൽ കുമാർ ,ഡോ.ടി.എൻ സീമ എന്നിവർ ഉപഹാരങ്ങൾ നൽകി.