yajnjam
മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന സത്ര സ്മൃതി സപ്താഹയജ്ഞത്തിന്റെ നിർവ്വഹണ സമിതി യോഗം തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസൻ ഭട്ടതിരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ 18 മുതൽ 25 വരെ നടത്തുന്ന സത്ര സ്മൃതി സപ്താഹയജ്ഞത്തിന്റെ നടത്തിപ്പിനായി 501അംഗങ്ങളടങ്ങിയ കമ്മറ്റിയിൽ നിന്നും യജ്ഞ നിർവ്വഹണ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസഭട്ടതിരി നിർവ്വഹിച്ചു. ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഗോവിന്ദൻകുളങ്ങര ക്ഷേത്ര പ്രസിഡന്റ് ആർ.പി.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സി.കെ.വിശ്വനാഥൻ തയാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, നഗരസഭാംഗം ശ്രീനിവാസ് പുറയാറ്റ്, കൃഷ്ണൻ നമ്പൂതിരി, ജിതീഷ്, രാധാകൃഷ്ണൻ വേണാട്ട്, ഗണേഷ്, രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. സത്രനിർവ്വഹണ സമിതി ഭാരവാഹികൾ: ആർ.ജയകുമാർ (ചെയർമാൻ), കെ.ഗണേഷ് (വൈസ് ചെയർമാൻ), ശ്രീകുമാർ ചെമ്പോലിൽ (ജനറൽ കൺവീനർ), കൃഷ്ണകുമാർ, ഗോപകുമാർ (ജോയിന്റ് കൺവീനർ), അനിത നായർ (മാതൃസമിതി ചെയർപേഴ്‌സൺ), ഗീത ക്രിസ്റ്റി (മാതൃസമിതി വൈസ് ചെയർപേഴ്സൺ), ജിതീഷ് കുമാർ(ട്രഷറർ). സ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യൻ. യജ്ഞത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 51 സബ് കമ്മിറ്റികളും രൂപീകരിച്ചു.