19-slab4
കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം റോ‌ഡിന് ഇരുവശവും പുല്ലുവളർന്നു നിൽക്കുന്നതും, ഓടയ്ക്ക് മൂടിയില്ലാത്തതും കാണാം

മല്ലപ്പള്ളി: കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം റോഡിന്റെ ഇരുവശങ്ങളിലും പുല്ലുകൾ വളർന്ന് നിൽക്കുന്നതിനാൽ കാൽനടയാത്ര ദുഷ്‌കരമാകുന്നു. ഇഴജന്തുക്കളുടെ ശല്യമേറെയുള്ള ഇവിടെ പകൽ സമയങ്ങളിൽ നടന്നുപോകാൻ പറ്റാത്ത സ്ഥതിയാണ്. റോഡിന്റെ ഇരുവശങ്ങളിലും ഓട ഉണ്ടങ്കിലും ഉപയോഗപ്രദമാം വിധം പണികൾ പൂർത്തീകരിക്കാത്തതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഇവിടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഓടയ്ക്ക് മുകളിൽ സ്ലാബുകൾ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇത് മൂലം അപകട സാദ്ധ്യത ഏറുകയുമാണ്. റോഡിലെ നടപ്പാത ഉപയോഗിക്കാൻ കഴിയത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഓടയിൽ വീണ് രണ്ട് കാൽനട യാത്രികർക്ക് പരിക്കേറ്റിരുന്നു. ഇവിടുത്തെ ഓടയുടെ മുകളിൽ സ്ലാബ് അടിയന്തരമായി ഇടേണ്ടത് അനിവാര്യമാണ്. ഓടയ്ക്ക് സമീപം കാടും മൂടി സ്ലാബുമില്ലാത്ത അവസ്ഥ നിലനിന്നാൽ ഇനിയും ഇവിടെ അപകടങ്ങൾ വർദ്ധിക്കുവാനുള്ള സാദ്ധ്യത ഏറെയാണ്. വർഷങ്ങളായി സംസ്ഥാന പാതയുടെ സമീപത്തെ ഓടയിൽ സ്ലാബ് ഇല്ലാത്ത അവസ്ഥ നിലനിന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിനാൽ പ്രതിഷേധം ശക്തമാണ്.