പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതുനൽകുന്ന 360-ാമത് വീട് ജോണിന്റെയും നിതയുടെയും സഹായത്താൽ കോന്നി കിങ്ങിണി കൂടാരത്തിൽ വിധവയായ ബിന്ദു സുരേഷിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രസ് ക്ലബ് സെക്രട്ടറി ജി.വിശാഖൻ നിർവഹിച്ചു . 2017 ൽ ബിന്ദുവിന്റെ ഭർത്താവ് മാദ്ധ്യമപ്രവർത്തകനായ സുരേഷ് മല്ലശേരി മരണപ്പെടുകയും രണ്ട് കുഞ്ഞുങ്ങളുമായി സ്വന്തമായ സ്ഥലമോ വീടോ ഇല്ലാതിരുന്ന ബിന്ദുവിന്റെ അവസ്ഥ പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തുകയും ടീച്ചർ ഇവർക്കായി ചിറ്റാർ മണക്കയത്ത് 5 സെന്റ് സ്ഥലവും രണ്ട് മുറികളും, അടുക്കളയും , ഹാളും, ടോയ്ലെറ്റും ,സിറ്റൗട്ടും, അടങ്ങിയ 650 സ്‌ക്വയർഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ .പി. ജയലാൽ, ബാബു .സി. എന്നിവർ പ്രസംഗിച്ചു.