പത്തനംതിട്ട : ജില്ലാ മൃഗസംരക്ഷണ വകുപ്പും മിഷൻ റാബിസ് എൻ.ജി.ഒയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പേവിഷബാധ നിർമ്മാർജന ബോധവത്കരണ സെമിനാറിന്റെ ജില്ലാതല ഉദ്ഘാടനം വടശേരിക്കര സർക്കാർ ന്യൂ യു.പി.എസ് സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ് സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മിഷൻ റാബിസ് എഡ്യൂക്കേഷൻ ഓഫീസർ പ്രവീൺ പി. രാജ് സെമിനാർ അവതരിപ്പിച്ചു. ജില്ലയിലെ സർക്കാർ യു.പി സ്‌കൂളുകളിൽ 2025 നവംബർ 30 നുള്ളിൽ ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പേവിഷബാധ നിർമാർജ്ജന ബോധവത്കരണം സംഘടിപ്പിക്കും.