തിരുവല്ല : വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു. വി.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ വിശ്വകർമ്മ സമൂഹത്തിന് മതിയായ പ്രാതിനിധ്യം നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി അനൂപ് ആന്റണി വിശിഷ്ടാതിഥിയായി. അജയകുമാർ വലിയൂഴത്തിൽ മുഖ്യപഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ആർ.സനൽകുമാർ, സിനിമ സീരിയൽ താരം നീതാകർമ്മ, വിശ്വബ്രഹ്മ മഹാകാവ്യ രചയിതാവ് പനച്ചിക്കാട് സദാശിവൻ, വി.എസ്.എസ് ജില്ലാപ്രസിഡന്റ് അശോകൻ പമ്പ, ബോർഡ് മെമ്പർ എസ്.അജിത്, വൈ.എസ് സംസ്ഥാന പ്രസിഡന്റ് സുനിൽകുമാർ, ജില്ലാസെക്രട്ടറി രാജപ്പൻ ആചാരി, ബോർഡ് മെമ്പർ തുളസി ജി.കൃഷ്ണ, മഹിളാസംഘം സംസ്ഥാന ജനറൽസെക്രട്ടറി ദീപ ഉണ്ണികൃഷ്ണൻ, ജില്ലാപ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ, വാർഡ് മെമ്പർ ഗിരീഷ്‌കുമാർ, ക്ഷേത്രസംരക്ഷണസമിതി ജില്ലാ ട്രഷറർ ഹരികൃഷ്ണൻ എസ്, യൂണിയൻ സെക്രട്ടറി എ.പി. ശിവരാമൻ ആചാരി, താലൂക്ക് യൂണിയൻ ട്രഷറർ പി.വി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് ഉന്നതവിജയികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും കലാമത്സര വിജയികൾക്ക് സമ്മാനദാനവും കലാവിരുന്നും ഉണ്ടായിരുന്നു.