പത്തനംതിട്ട : കേരള ഇൻസിസ്റ്റിസ്റ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ( കിലെ ) പത്തനംതിട്ടയിൽ സംഘടിപ്പിച്ച ട്രേഡ് യൂണിയൻ നേതാക്കൾ ക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടി കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ആർ. ഉണ്ണികൃഷ്ണ പിള്ള, എസ്. ഹരിദാസ്, കെ.ജി.അനിൽ കുമാർ,ബെൻസി തോമസ്, എം. മധു, കോഡിനേറ്റർ കിരൺ എന്നിവർ സംസാരിച്ചു.