പന്തളം: നിലവിളക്ക് കൊളുത്തുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു. കുരമ്പാല അമൃത വിദ്യാലയത്തിലെ അദ്ധ്യാപിക ആർ. ഭാഗ്യലക്ഷ്മിയാണ്(48) മരിച്ചത്. നഗരസഭാ ബസ് സ്റ്റാൻഡിലെ അയ്യപ്പാ ടീസ്റ്റാൾ ഉടമ തോന്നല്ലൂർ തയ്യിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അപകടം. വിളക്ക് കത്തിക്കുന്നതിനിടെ സാരിക്ക് തീപിടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: ശുഭ് ഹരീഷ്( കമ്പ്യൂട്ടർ എൻജിനീയർ).