
മല്ലപ്പള്ളി: പത്ത് വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള സംഭരണി സാമൂഹിക വിരുദ്ധർ തകർത്തു. ആനിക്കാട് പഞ്ചായത്ത് രണ്ടാം വാർഡിലെ കൂടത്തു മുറി വളവിൽ സ്ഥാപിച്ച ജലസംഭണിയാണ് തകർത്തത്. അഞ്ഞൂറ് ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന കോൺക്രീറ്റ് ജലസംഭരണി നാടിന് ഏറെ ആശ്രയമായിരുന്നു. ഇത്തരം ജലസംഭരണികൾ മല്ലപ്പള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്. ഇവ നാട്ടുകൾ ഉപയോഗിക്കുന്നുമുണ്ട്. ജലസംഭരണി തകർത്ത സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.